ഐ പി സി സഭ ശുശ്രൂഷകൻ പാസ്റ്റർ ടി കെ ജോർജിന്റെ ഭാര്യപിതാവ് നിത്യതയിൽ
കണ്ണൂർ:പാസ്റ്റർ ടി കെ ജോർജിന്റെ ഭാര്യാപിതാവും മലബാറിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസിയും കുടിയേറ്റ കർഷകനുമായ ചെറുപുഴ കോളാക്കോട്ട് കെ എം തോമസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം മെയ് 27 ന് ബുധനാഴ്ച രാവിലെ 9.30 ക്കു ഭവനത്തിൽ ആരംഭിച്ചു 11 മണിക്ക് ചെറുപുഴ ഏ.ജി സെമിത്തേരിയിൽ നടക്കും. വടക്കൻ മലബാറിന്റെ സുവിശേഷികരണത്തിനും സഭാ സ്ഥാപനത്തിനും സജീവമായിരുന്നു.
ഭാര്യ: പരേതയായ മറിയാമ്മ തോമസ്
മക്കൾ: തങ്കമ്മ, സാറാമ്മ, തോമസ് മാത്യു, മറിയാമ്മ, കെ റ്റി ചാക്കോ, ലീലാമ്മ, റോസമ്മ.
മരുമക്കൾ: പാസ്റ്റർ റ്റി കെ ജോർജ്, പരേതനായ പാസ്റ്റർ റ്റി എം ജോർജ്കുട്ടി, ആലീസ് മാത്യു, പാപ്പച്ചൻ, കുഞ്ഞുമോൾ, വി ജെ ചാക്കോ, രാജു.
