- Advertisement -

ലോകപ്രശസ്ത സുവിശേഷകൻ ഡോ. രവി സഖറിയാസ് നിത്യതയിൽ പ്രവേശിച്ചു

 

Download Our Android App | iOS App

ലോകപ്രശസ്ത സുവിശേഷകനും, ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ ഡോ. രവി സഖറിയാസ്(74) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

അർബുദം ബാധിച്ചതിനെ തുടർന്ന് ചിലനാളുകളായി ചികിത്സയിലായിരുന്ന ലോകപ്രശസ്ത സുവിശേഷകനായ ഡോ. രവി സഖറിയാസ് നിത്യതയിൽ ചേർക്കപ്പെട്ടു.
ഇന്ത്യൻ വംശജനായ കനേഡിയൻ-അമേരിക്കൻ ക്രിസ്ത്യൻ അപ്പോളജിസ്റ്റാണ് രവി സക്കറിയാസ്.

നിരവധി ക്രിസ്ത്യൻ പുസ്തകങ്ങളുടെ രചയിതാവാണ്‌ രവി സക്കറിയാസ്. രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് (RZIM) ന്റെ സ്ഥാപകനും ചെയർമാനുമാണ് സക്കറിയാസ്. റേഡിയോ പ്രോഗ്രാമുകളുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം.

ഇന്ത്യയിൽ ജനിച്ച സഖറിയാസ് ഒരു ആംഗ്ലിക്കൻ കുടുംബത്തിലാണ് വളർന്നത്. കൗമാരപ്രായത്തിൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ബൈബിൾ വായിക്കുന്നതിനിടെയാണ് ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് ആകര്ഷിക്കപെട്ടതെന്ന് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് കുടിയേറി.

ക്രിസ്ത്യൻ, മിഷനറി അലയൻസ് (സിഎംഎ) നോട് ചേർന്നാണ് സഖറിയാസ് തന്റെ ശുശ്രൂഷ ആരംഭിച്ചത്. ഒന്റാറിയോ ബൈബിൾ കോളേജിലെയും (ഇപ്പോൾ ടിൻഡേൽ യൂണിവേഴ്‌സിറ്റി) ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബിരുദധാരിയാണ്. 1980 ൽ ആണ് സുവിശേഷകനായി ക്രിസ്ത്യൻ, മിഷനറി അലയൻസിന്റെ ഓർഡിനേഷൻ ലഭിക്കുന്നത്. 1984 ൽ അദ്ദേഹം RZIM എന്ന ലോക പ്രശസ്തമായ അപ്പോളജെറ്റിക് സംഘടന ആരംഭിച്ചു. ലോകമെമ്പാടുമുള്ള 16 ഓഫീസുകളും 200 – ലധികം ജീവനക്കാരും , ഇരുപതു സഞ്ചരിക്കുന്ന സുവിശേഷ പ്രഭാഷകരും ആയി സംഘടന വളർന്നു.

‘Can man live without God?’എന്ന അദ്ദേഹത്തിൻറെ പുസ്തകം 1995 ൽ 500,000 കോപ്പികൾ ആണ് വിറ്റുപോയത് . ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അപ്പോളജെറ്റിക് കൃതിയായാണ് അത് വിലയിരുത്തപ്പെടുന്നത്.

അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

 

-ADVERTISEMENT-

You might also like
Comments
Loading...