മണലാരണ്യത്തിൽ കാൽനൂറ്റാണ്ടിൽപരം വർഷം സ്വർഗ്ഗനാടിന്റെ വേലതികച്ച് പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോനച്ചായൻ) നിത്യതയിൽ, സംസ്കാരം 14ന്

മസ്കറ്റ് : ഒമാനിലെ ക്രൈസ്തവ സുവിശേഷീകരണരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പാസ്റ്റർ തോമസ് വർഗീസ് (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഒമാനിലെ ഏറ്റവും വലിയ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിൽ ഒന്നായ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിയുടെ സ്ഥാപകനാണ് പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ അച്ചായൻ). ആലപ്പുഴ തലവടി സ്വദേശികളായ തോമസിന്റെയും ശോശാമ്മയുടെയും മകനായ പാസ്റ്റർ തോമസ് വർഗീസ് മാമൂട്ടിൽ ബഥേൽ ഭവനാംഗമാണ്. മല്ലപ്പള്ളി സ്വദേശിയായ മറിയാമ്മ തോമസ് ആണ് ഭാര്യ. മക്കൾ : ബ്ലെസ്സി, ബെറ്റ്സ്സി, ബിനോയ് എന്നിവരാണ്.
ബിനോയ്‌ ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ ആണ്.

post watermark60x60

1980ൽ മസ്കറ്റിൽ എത്തിയ പാസ്റ്റർ തോമസ് 1992 ൽ ആരംഭിച്ച സഭാ പ്രവർത്തനമാണ് CFA ചർച്ച്. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഹിന്ദി മലയാളം ഭാഷകളിലായി 19 ഓളം സഭകളുള്ള വലിയ പ്രസ്ഥാനമായി സഭ മാറി. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സഭാ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ചത്തീസ്ഗഡ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അനാഥാലയവും, സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ പരിശീലനവും ഈ സഭയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. 600 ലധികം ആൾക്കാരെ സ്നാനപെടുത്തിയ ശുശ്രൂഷകനാണ് തലവടി കുഞ്ഞുമോൻ അച്ചായൻ. ഇന്ത്യയിലും ഒമാനിലുമായി നൂറോളം വരുന്ന സുവിശേഷകന്മാർ പാസ്റ്റർ തോമസിനോടൊപ്പം പ്രവർത്തിക്കുന്നു.

Download Our Android App | iOS App

ബുധനാഴ്ച (13മെയ് ) വൈകുന്നേരം 7 മണിക്ക് (ഒമാൻ സമയം) Zoom ഓൺലൈനിൽ കൂടി അനുശോചന യോഗം നടത്തപ്പെടും.

മെയ് 14 വ്യാഴാഴ്ച 4മണിക്ക് മസ്‌കറ്റിലെ PDO സെമിത്തേരിയിൽ കർത്തൃദാസന്റെ സംസ്കാര ശുശ്രൂഷകൾ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

സംസ്കാര ശുശ്രൂഷകൾ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിലും KEFA TV യൂട്യൂബ് ചാനലിലും വീക്ഷിക്കാം.

-ADVERTISEMENT-

You might also like