പാസ്റ്റർ വി. ജെ. ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു

ഇടുക്കി: അടിമാലി പഴമ്പിള്ളിചാൽ വെള്ളാമ്പയിൽ വീട്ടിൽ പാസ്റ്റർ വി. ജെ. ജോസഫ്(67) ഇന്ന് വെളുപ്പിനെ 6 മണിക്ക് സ്വഭവനത്തിൽ വച്ചു ഈ ലോകത്തിലെ കഷ്ടതകൾ തികച്ചു താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1985 മുതൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനോടുള്ള ബന്ധത്തിൽ ശുശ്രൂഷകൻ ആയിരുന്ന കർത്തൃദാസൻ അനേക സഭകൾ സ്ഥാപിച്ചിട്ടുണ്ട്. നീണ്ട 11 വർഷങ്ങൾ തമിഴ്നാട്ടിലെ ശുശ്രൂഷാനന്തരം 1998 ൽ കേരളത്തിലേക്ക് വന്നു. ശാരോന്റെ രാജാക്കാട്, അടിമാലി സെക്ഷനുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

post watermark60x60

കഴിഞ്ഞ ചില മാസങ്ങളായി കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുകയായിരുന്നു. ലുദിയ ജോസഫാണ് ഭാര്യ. മക്കൾ: സാമുവേൽ, സുവി. വി.ജെ. പോൾ, ജോഷുവ, പരേതനായ ജോസഫ്. സംസ്കാരശുശ്രൂഷ ഇന്ന് രാവിലെ 12 മണിക്ക് മൂവാറ്റുപുഴ കുന്നക്കാൽ ശാരോൻ ഹോളിൽ വച്ചു ആരംഭിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് കുന്നക്കാൽ ശാരോൻ സഭാസെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

-ADVERTISEMENT-

You might also like