ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോർജിന്റെ പിതാവ് നിത്യതയിൽ
പുല്ലാട് : ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടറും പുല്ലാട് സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജിന്റെ പിതാവ് വൃന്ദാവനം
കരിമ്പന്നൂർ
കെ സി ജോർജ് (75) ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് റാന്നി മുക്കുഴിയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് കാട്ടാത്താനി ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ. നാരങ്ങാനം കലതിക്കാട്ടിൽ കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. മക്കൾ: പാസ്റ്റർ ജേക്കബ് ജോർജ് ( ശാരോൻ ചർച്ച്, പുല്ലാട് & സൺഡേസ്കൂൾ ഡയറക്ടർ) ,ഏലിയാമ്മ (കുവൈറ്റ്).മരുമക്കൾ: അനിത, കോശി വർഗീസ്.