വേദനയില്ലാത്ത ലോകത്തേക്ക് എഡ്വിൻ യാത്രയായി

കൊല്ലംങ്കോട്: ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് എഡ്വിൻ യാത്രയായി. മഞ്ഞപ്പാറ വട്ടേക്കാട് സ്വദേശി ആറൊന്നിൽ ജോസഫിൻ്റെയും മിനിയുടെയും മൂത്തമകൻ എഡ്വിൻ ജോസഫ് (15) ആണ് ഒരു നാടിനെയും ബന്ധുക്കളെയും സുമനസ്സുകളായ അനേകരെയും കണ്ണിരിലാഴ്ത്തി വിട പറഞ്ഞത്.

post watermark60x60

ഏപ്രിൽ 17ന് വെള്ളിയാഴ്ച ഉച്ചക്ക് ഓട്ടോ റിക്ഷ ഡ്രൈവർ ആയ പിതാവ് ജോസഫും മറ്റും കിണർ വൃത്തി ആക്കുന്നതിനിടയിൽ അവരോടൊപ്പം കണ്ടു നിന്ന എഡ്വിൻ കാൽ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായി രുന്ന എഡ്വിൻ കൊല്ലംങ്കോട് ബി.എസ്.എസ്.എച്ച്.എസ് വിദ്യാർത്ഥിയായിരുന്നു.

ഇതിനോടകം രണ്ട് ഓപ്പറേഷൻ കഴിഞ്ഞു.വീണ്ടും രണ്ട് ശസ്ത്രക്രിയ കൂടി ചെയ്ത് ജീവൻ മടക്കിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ആണ് എപ്രിൽ 25ന് രാവിലെ 9.30ന് മരണത്തിന് കീഴടങ്ങിയത്.മലമ്പുഴ ജവഹർ നവോദയ വിദ്യാലയ വിദ്യാർത്ഥി ജോവിൻ ആണ് സഹോദരൻ.

Download Our Android App | iOS App

സംസ്ക്കാരം പരുത്തിക്കാട് സെൻ്റ് ആൻറണീസ് പള്ളിയിൽ സെമിത്തേരിയിൽ നടന്നു.കെ. ബാബു എം.എൽ.എ ഭവനത്തിലെത്തി അനുശോചനം അറിയിച്ചു.

 

-ADVERTISEMENT-

You might also like