ഒമാനിൽ മരണപ്പെട്ട സജിയുടെ (42) ശവസംസ്കാരം ഇന്ന് 4 മണിക്ക്

ഒമാൻ: സ്കൂൾ അധ്യാപകനായിരുന്ന ഒമാൻ പ്രവാസി സജിയുടെ ശവസംസ്കാരം ഇന്ന്(13-4-20) 4മണിക്ക്(ഇന്ത്യൻ സമയം 5:30ന്).മസ്കറ്റിലെ വാദി കബീറിൽ താമസമാക്കിയ സജി ശനിയാഴ്ച രാവിലെ ഉണ്ടായ ഹൃദയാഘാതംമൂലമാണ് മരണപ്പെട്ടത്. മെഡിക്കൽ പരിശോധനകൾക്കായി മൃതദേഹം അൽ നാദാ ഹോസ്പിറ്റലിൽ സൂക്ഷിച്ചു വരുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാങ്കേതിക തടസ്സം ഉള്ളതിനാലാണ് ഒമാനിൽ തന്നെ അടക്കുന്നതിന് തീരുമാനമെടുത്തത്.
ഇന്ന് വൈകിട്ട് നാലിന് ചർച്ച് ഓഫ് ഗോഡ് സീബ് സഭയുടെ നേതൃത്വത്തിൽ PDO സെമിത്തേരിയിൽ ശവ സംസ്കാര ശുശ്രൂഷകൾ നടക്കും.
വാദി കബീറിലെ ഒമാനി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു സജി. മസ്കറ്റ് ഫാർമസിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ലക്ഷ്മിയാണ് ഭാര്യ. റയാൻ ( 8 വയസ്സ് ) മകനാണ്. സജിയുടെ മാതാവും ഇവരോടൊപ്പം മസ്കറ്റിൽ തന്നെയാണ് താമസം. പരേതൻ തിരുവനന്തപുരം സ്വദേശിയാണ്.

-ADVERTISEMENT-

You might also like