കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തലവടി: തലവടി നാരകത്തറമുട്ട് തടത്തില്‍ സജിയുടെ മകന്‍ ജെയ്‌സണ്‍ (21) മണിമല ആറ്റില്‍ മുങ്ങി മരിച്ചു. തലവടി ചർച്ച് ഓഫ് ഗോഡ് സഭാംഗം ആണ്. ഇന്ന്‌ ഉച്ചകഴിഞ്ഞ് 3.30 ന് തലവടി പുരയ്ക്കല്‍ കടവിന് സമീപം ആറ്റില്‍ വെച്ചാണ് സംഭവം.

post watermark60x60

സുഹ്യത്തുമൊത്ത് കുളിക്കാന്‍ എത്തിയതാണ്. ആറിന് കുറുകെ ഇരുവരും നീന്തിയെങ്കിലും ഇടയ്ക്ക് വെച്ച് ജെയ്‌സന്റെ കാല്‍ കുഴഞ്ഞ് ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. രോഹിത്തിന്റെ അലര്‍ച്ചകേട്ട് സമീപവാസികള്‍ ആറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുവല്ലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ തെരച്ചിലിലാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. മല്ലപ്പള്ളി മാര്‍ ഇവാനിയേഴ്‌സ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ്. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ജിഷ. ഏക സഹോദരന്‍ ജെസ്‌വിന്‍. ദൈവമക്കൾ ഈ മകന്റെ കുടുംബത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like