പാസ്റ്റർ.തോമസ് തോന്നിക്കലിൻ്റെ സംസ്കാരം ഇന്ന് (30/03/20) ഉച്ചയ്ക്ക് നടക്കും

കൊല്ലം: മുതിർന്ന ക്രൈസ്തവ സാഹിത്യക്കാരനും മിഷണറിയുമായ തോമസ് തോന്നയ്ക്കലിൻ്റെ സംസ്കാരം ഇന്ന് കൊല്ലം പോളയത്തോട് സെമിത്തേരിയിൽ ഉച്ചയോടെ നടക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾക്ക് കൂടുതൽ ആളുകൾക്ക് പങ്കെടുക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുക്കും.
കൊല്ലം മുണ്ടയ്ക്കലെ വീട്ടിലായിരുന്നു അന്ത്യം. ചില മാസങ്ങളായി പ്രമേഹം രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്നു. മൂന്നു പതിറ്റാണ്ടിലേറയായി സാഹിത്യ രംഗത്ത് സജീവമാണ്. ഭാര്യ- ലത തോമസ്, മകൾ- ബ്ലെസി, മകൻ- ബ്ലസൻ, മരുമകൻ – ഷാൻ.