ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നയ്ക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു

 

post watermark60x60

കൊല്ലം: ക്രൈസ്തവ സാഹിത്യരംഗത്തു ചിരപരിചിതനും മുതിർന്ന  സാഹിത്യകാരനുമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ ഇന്ന് ഉച്ചകഴിഞ്ഞ് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക രോഗത്താൽ കൊല്ലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയാണ്. ദീർഘവർഷങ്ങളായി കൊല്ലത്തു താമസിച്ചു വരികയായിരുന്നു. ഐ പി സി സിക്കിം മേഖലയിലെ നേതൃത്വം വഹിച്ചു വരികയായിരുന്നു.  ആയിരത്തോളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അനേകരുടെ ജീവചരിത്രങ്ങൾ  ഉൾപ്പടെ നൂറോളം പുസ്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിനെ ജീവിതചര്യ ആക്കിയ വ്യക്തിയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ടു മക്കളുമുണ്ട്.

-ADVERTISEMENT-

You might also like