ടി.ഐ.ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: മുൻ ഐ.പി.സി തിരുവല്ല സെന്റർ സെക്രട്ടറിയും, ഇപ്പോൾ മേപ്രാൽ ഹെബ്രോൻ ഐ.പി.സി സഭയുടെ ശുശ്രൂഷകനുമായിരിക്കുന്ന പാസ്റ്റർ ചാക്കോ ജോണിന്റെ ഭാര്യാപിതാവ് ആലപ്പുഴ പൂന്തോപ്പ് കാളത്ത് വാർഡിൽ തൈപ്പറമ്പിൽ ടി.ഐ.ഫിലിപ്പ് (80) ഇന്ന് രാവിലെ 6.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 10 മണിക്ക് ആലപ്പുഴ ഐ.പി.സി എബനേസർ സഭയുടെ കളർകോട് സെമിത്തേരിയിൽ നടക്കും. മക്കൾ : കുഞ്ഞുമോൾ ചാക്കോ, ആലീസ്, സോണി (ഇരുവരും ദുബായ്).
മരുമക്കൾ: പാസ്റ്റർ ചാക്കോ ജോൺ (ഐ.പി.സി ഹെബ്രോൻ, മേപ്രാൽ), സാം, ജിൻസി.
കഴിഞ്ഞ ചില ദിവസങ്ങളായി വാർദ്ധ്യക്യ സഹജമായ രോഗത്താൽ ആലപ്പുഴ സഹൃദയ ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടായാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വളരെ പരിചിതമായ ആളുകൾക്ക് മാത്രമെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിയു എന്ന് പാസ്റ്റർ ചാക്കോ ജോൺ അറിയിച്ചിട്ടുണ്ട്. യാത്രയും പൊലീസ് അനുവദിക്കുന്നില്ല.

-ADVERTISEMENT-

You might also like