പാസ്റ്റർ R. ബാൽരാജ് (75) നിത്യതയിൽ ചേർക്കപ്പെട്ടു
നെയ്യാറ്റിൻകര (നെല്ലിമൂട് ): ഗോല്ഗോഥാ മിഷൻ സഭകളുടെ സ്ഥാപകനും സീനിയർ പാസ്റ്ററും ആയിരുന്ന പാസ്റ്റർ R. ബാൽരാജ് (75) നിത്യതയിൽ. തന്റെ യൗവന പ്രായത്തിൽ കർത്താവിനെ കണ്ടുമുട്ടുകയും അന്ന് മുതൽ കർത്താവിന്റെ വേലയോടു ഉള്ള ബന്ധത്തിൽ അനേക രാജ്യങ്ങളിൽ സുവിശേഷവുമായി യാത്ര ചെയ്യുകയും ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഗോല്ഗോഥാ മിഷനോട് ഉള്ള ബന്ധത്തിൽ സഭകൾ സ്ഥാപിക്കുകയും അനേക ആയിരങ്ങളെ രക്ഷയിലേക്ക് കൊണ്ടുവരുവാനും സ്നാനപ്പെടുത്തുവാനും ദൈവദാസനെ ദൈവം പ്രയോജന പ്പെടുത്തി. നാലു മക്കൾ സുവിശേഷ വേലയിലാണ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച (08.03.20) 02:00pm to 05:00pm നെല്ലിമൂട് സ്വവസതിയിൽ നടക്കും.
