ടി.തോമസ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

കുറിയന്നൂർ: താന്നിക്കപ്പുറത്തൂട്ട് ടി.തോമസ് മാത്യു (ബേബി -86) ഡൽഹിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴം (5/3/2020) 9.30 ന് കുറിയന്നൂർ ബ്രദറൺ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ. ദീർഘവർഷങ്ങൾ യുഎസിലെ ന്യൂയോർക്കിൽ സീനിയർ രജിസ്റ്റേർഡ് നഴ്സ് ആയിരുന്നു.

post watermark60x60

ഭാര്യ: പുനലൂർ മുണ്ടനിൽക്കുന്നതിൽ പരേതയായ അന്നമ്മ മാത്യു. മക്കൾ: റെജി, ലെജി (ഇരുവരും യുഎസ്), ലെനി (ഹരിയാന), പരേതനായ സജി. മരുമക്കൾ: ഐഡ (യുഎസ്), സുവിശേഷകൻ തിലക് പപ്പു (ഗുഡ് ന്യൂസ് ബ്രദറൺ ചർച്ച്, ഗുഡ്ഗാവ്, ഹരിയാന). താന്നിക്കപ്പുറത്തൂട്ട് പരേതനായ ടി.എം.തോമസിന്റെയും ആറാട്ടുപുഴ കൊച്ചൂട്ടുകാലായിൽ പരേതയായ ദീനാമ്മ തോമസിന്റെയും മകനും പ്രമുഖ ക്രൈസ്തവ ഗാന രചയിതാവ് പരേതനായ എം.ഇ.ചെറിയാന്റെയും (മധുര) ഐ.പി.സി സീനിയർ സെന്റർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ടി.സി. ഈശോയുടെയും പിതൃസഹോദരപുത്രനുമാണ്. സഹോദരങ്ങൾ: അമ്മുക്കുട്ടി (തിരുവല്ല), മോളി (മേപ്രാൽ), ഗ്രേസി (ഒറ്റപ്പാലം).

-ADVERTISEMENT-

You might also like