റ്റി.പി.എം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മാതാവ് തങ്കമ്മ നിത്യതയിൽ ചേർക്കപ്പെട്ടു

യുഎസ്: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ പരമാദ്ധ്യക്ഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മാതാവ് അന്നമ്മ മാത്യു (തങ്കമ്മ 83) അമേരിക്കയിലെ ബോസ്റ്റണിൽ മകളുടെ വസതിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ച. മാർച്ച് 6 വെള്ളിയാഴ്ച വൈകിട്ട് 6 ന് അനുസ്മരണ യോഗം (8025 W Golf Rd, Niles, IL 60714). സംസ്കാര ശുശ്രൂഷ മാർച്ച് 7 ശനിയാഴ്‌ച രാവിലെ (New Testament Church (TPM), 3344 N Lincoln St, Franklin Park, IL 60132) തുടർന്ന് സഭ സെമിത്തേരിയിൽ.
ഭർത്താവ് ആലപ്പുഴ പള്ളിപ്പാട് ആളൂർ പരേതനായ എ.കെ മാത്യു. മറ്റു മക്കൾ: ഫിലിപ്പ്, ജാക്ക്, സുനില, സുനിത
മരുമക്കൾ: എൽസി, സുജ, ജോൺസൺ, ഡേവിഡ്.

post watermark60x60

അന്നമ്മ മാത്യു സിംഗപ്പൂരിൽ നഴ്സിങ് മേഖലയിലും ഭർത്താവ് എ.കെ മാത്യു സിംഗപ്പൂർ പോലീസിലും ആയതിനാൽ കുടുംബമായി സിംഗപ്പൂരിൽ ആയിരുന്നു താമസം. മകൻ ഏബ്രഹാം മാത്യു 1986 ൽ മലേഷ്യയിൽ വെച്ച് റ്റിപിഎം സഭയുടെ പൂർണസമയ സുവിശേഷ പ്രവർത്തകനായതിന് ശേഷം അമേരിക്കയിലെ ചിക്കാഗോയിൽ മറ്റു മക്കളോടൊപ്പം സ്ഥിരതാമസമാക്കിയിരുന്നു.

1934 ൽ റ്റിപിഎം സഭസ്ഥാപകൻ പാസ്റ്റർ പോളും സഹപ്രവർത്തകരും കായംകുളത്തു നിന്നും കൊല്ലത്തേക്കുള്ള ബോട്ട് യാത്രയിൽ ആയിരംതെങ്ങു ജെട്ടിയിൽവെച്ചു ബോട്ട് കേടായി യാത്ര തടസ്സം നേരിട്ടപ്പോൾ പാസ്റ്റർ പോളിന്റെ പ്രാർത്ഥനക്ക് ഉത്തരമായി ‘പള്ളിപ്പാട്ടേക്ക്‌ പോക’ എന്ന് ദൈവാത്മാവ് സംസാരിച്ചു. അങ്ങനെ മയ്യനാട്ടേക്കുള്ള യാത്ര ഉപേക്ഷിച്ചു കാൽനടയായി പാസ്റ്റർ പോളും സഹപ്രവർത്തകരും പള്ളിപ്പാട്ട് എത്തി വഴിയരികിൽ ക്ഷീണിതരായി വയലിൻ, ടാമാറിൻ തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് പാട്ട് പാടിക്കൊണ്ടിരിക്കുമ്പോൾ ആളൂര്‍ വീട്ടിലിരുന്നു കൊച്ചുകുഞ്ഞ് ഇത് കാണുകയും മകൻ എ.കെ ഫിലിപ്പോസിനെ വിട്ട് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു സ്നേഹപൂർവം പാസ്റ്റർ പോളിനേയും സഹപ്രവർത്തകരെയും സൽക്കരിച്ചു.

 

Download Our Android App | iOS App

പാസ്റ്റർ പോൾ പള്ളിപ്പാട്ട് ആദ്യമായി കാൽവെച്ച ആളൂര്‍ കുടുംബം പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് കടന്നുവരികയും ചിലർ കർത്താവിന്റെ മഹനീയ ശുശ്രൂഷയ്‌ക്കായി വേർതിരിക്കപ്പെടുകയും ചെയ്തു. അതിൽ ഒരാളാണ് റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.

-ADVERTISEMENT-

You might also like