റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ സമാപിച്ചു

കോഴിക്കോട്: പ്രതികൂലം ദൈവസഭക്കും വിശ്വാസ സമൂഹത്തിനും എതിരായി വന്നാലും ക്രിസ്തുവിൽ മറഞ്ഞിരുന്നു വിശുദ്ധിയോട് നമ്മുടെ വേല പൂർത്തിയാക്കണം എന്ന് ദി പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്. കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ ഫെബ്രുവരി 20 മുതൽ 23 വരെ നടന്ന മലബാറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ റ്റിപിഎം കോഴിക്കോട് വാർഷിക സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവമക്കൾ തിരുവചന സത്യങ്ങൾ യഥാർത്ഥമായി മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു.

post watermark60x60

സിസ്റ്റർ എൽസമ്മ (സെക്കന്തരാബാദ്) അനുഭവ സാക്ഷ്യം പ്രസ്താവിച്ചു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി നടന്ന സുവിശേഷ പ്രസംഗങ്ങളിൽ സെക്കന്തരാബാദ് സെന്റർ പാസ്റ്റർ ബി.ശ്യാം സുന്ദർ, ബെംഗളൂരു സെന്റർ പാസ്റ്റർ ജേക്കബ് പോൾ, അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും വെള്ളി, ശനി ദിവസങ്ങളിൽ പകൽ നടന്ന പൊതുയോഗങ്ങളിൽ എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്, തൃശ്ശൂർ സെന്റർ പാസ്റ്റർ ജോർജുകുട്ടി എന്നിവരും പ്രസംഗിച്ചു. യുവജന സമ്മേളനത്തിന് എൽഡർ ജോമേഷ് (തൃശ്ശൂർ) നേതൃത്വം നൽകി. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. സെന്റർ കൺവൻഷനിൽ സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം, ജലസ്നാന ശുശ്രൂഷ, ശിശു പ്രതിഷ്ഠ ശുശ്രൂഷ എന്നിവയും നടന്നു.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ നടന്ന സംയുക്ത വിശുദ്ധ സഭായോഗത്തിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും കർണാടക കുടകിലെ സിദ്ധാപൂർ, തമിഴ്നാട് നീലഗിരിയിലെ ദേവാലയ, കയ്യൂന്നി എന്നിവിടങ്ങളിലെയും 28 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് സെന്റർ കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. കോഴിക്കോട് സെന്റർ പാസ്റ്റർ എം.സി ബാബുകുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാംകുട്ടി എന്നിവർ സെന്റർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like