തോണി മറിഞ്ഞ് യുവ വൈദികൻ മരിച്ചു

കോതമംഗലം: ആവോലിച്ചാലിൽ മൂന്നംഗ വൈദീക സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് യുവ വൈദീകൻ മരിച്ചു. മുവാറ്റുപുഴ രണ്ടാർ സ്വദേശിയും തമിഴ്നാട് ട്രിച്ചി സെൻറ് ജോസഫ് കോളേജിലെ എംഫിൽ വിദ്യാർത്ഥിയുമായ ഫാ.ജോൺ പടിഞ്ഞാറ്റുവയലിൽ (അമൽ ) (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപെട്ടു. ആവോലിച്ചാലിലെ ജീവ പ്ലാൻറിലെത്തിയ വൈദീകരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

-Advertisement-

You might also like
Comments
Loading...