ബൈബിൾ സൊസൈറ്റി മുൻ സെക്രട്ടറി ഫാദർ.സക്കറിയ കോശി നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: ബൈബിൾ സൊസൈറ്റി മുൻ സെക്രട്ടറിയും, കോട്ടയം കുറ്റിക്കൽ ഫാദർ. സക്കറിയ കോശി(72) നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

സിഎസ്ഐ വൈദിക സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം വ്യാഴാഴ്ച(20-2-20) രാവിലെ 7:30 ന് കാക്കനാട് ഇൻഫ്ര അസ്പയർ ഫ്ലാറ്റിൽ കൊണ്ടുവരും. അതിനുശേഷം 9 മണിക്ക് കോട്ടയം കഞ്ഞിക്കുഴി സിഎസ്ഐ അസൻഷ്യൻ പള്ളിയിലേക്ക് കൊണ്ടുപോകും. തുടർന്ന് 3 മണിക്ക് ചാലുകുന്ന് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കും.

ഒളശ്ശ പ്ലാമൂട്ടിൽ രമണിയാണ് സഹധർമ്മണി. മക്കൾ: ഉഷസ്(യുഎസ്എ), വിശാൽ(കാലിപ്‌സോ, കൊച്ചി). മരുമക്കൾ: ജൂബൽ കോശി, റോജിൻ കോശി.

-ADVERTISEMENT-

You might also like