ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ യു.എ.ഇയിൽ പൊള്ളലേറ്റ് മരിച്ചു. ഭാര്യയും മകനും ചികിത്സയിൽ

യു.എ.ഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ മരിച്ചു. ഭാര്യ നീനുവും മകനും പരിക്കുകളോടെ ചികിത്സയിൽ. തീപിടുത്തത്തിനിടയിൽ രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിക്കും പൊള്ളലേറ്റിട്ടുണ്ട്.

post watermark60x60

ഷോർട് സർക്യൂട്ടാണ് കാരണം എന്നറിയുന്നു. ഈ സമയം നീനുവും കുഞ്ഞും അടുക്കളയിലായിരുന്നു. ഇതു കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അനിലിനു പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അനിലിനെ ഉമ്മൽക്കോയ്‌വാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ ജോർദാൻ സ്വദേശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീനുവും കുഞ്ഞും അപകടനില തരണം ചെയ്തു.

Download Our Android App | iOS App

-ADVERTISEMENT-

You might also like