പാസ്റ്റർ വി.എം. ജോസഫ് നിത്യതയിൽ
തൃശൂർ: ശാരോൻ ഫെലോഷിപ്പ് ചർച് സൗദി അറേബ്യ റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി.എം. ജോസഫ് (ജോസഫ് വടക്കുംകര-69) നിത്യതയിൽ ചേർക്കപ്പെട്ടു. ദമ്മാമ്മിലെ ആദ്യകാല പെന്തെക്കോസ്ത് സഭയുടെ തുടക്കത്തിന് താൻ ചുമതല വഹിച്ചിട്ടുണ്ട്. ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ താൻ സജീവമായിരുന്നു.
ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 20 വ്യാഴാഴ്ച നടക്കും. എട്ടുമണി മുതൽ ഒമ്പത് മണി വരെ ഭവനത്തിലും അതിനു ശേഷം ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ തൃശൂർ എലിനോർ കൺവൻഷൻ സെന്ററിൽ ആയിരിക്കും ശുശ്രൂഷകൾ. തുടർന്ന് അഞ്ചേരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ കറുപ്പക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പരേതയായ ഓമന
മക്കൾ:റൈജോ, ഡോ. മറിയ, ബിജോയ്.
മരുമക്കൾ:ഈവ് ലിൻ, ജേക്കബ്, റീമ.
-Advertisement-