വൈഎംസിഎ മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ്പിൻ്റെ മാതാവ് ലീലാമ്മ മാത്യു (86) നിര്യാതയായി
വാർത്ത: കെ. ഓ.രാജുകുട്ടി കരിക്കം
പത്തനംതിട്ട: വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റും കേരള കൗൺസിൽ ഓഫ് ചർച്ചസ് ഉപാധ്യക്ഷനുമായ ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ മാതാവ് പത്തനംതിട്ട താഴെ വെട്ടിപ്പുറം നെല്ലിമൂട്ടിൽ ഗാർഡൻസിൽ ലീലാമ്മ മാത്യു (86- റിട്ട. ഹെഡ്മിസ്ട്രസ്, കോട്ടയം പള്ളം ബുക്കാനൻ സിഎംഎസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം 15ന് രാവിലെ 10.30ന് പത്തനംതിട്ട ടൗൺ സ്റ്റേഡിയം ജങ്ഷനിലെ ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളിയിൽ.
പരേത മേലുകാവ് സിഎംഎസ് ഹൈസ്കൂൾ, കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ എം.ജോർജ് മാത്യു, റാന്നി സിഎംഎസ് കമ്യൂണിറ്റി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും പത്തനംതിട്ട വൈഎംസിഎ മുൻ സെക്രട്ടറിയും ആയിരുന്നു. മറ്റു മക്കൾ: ലത മാത്യു, പരേതനായ ലെജി ജോർജ് മാത്യു. മരുമക്കൾ: റാന്നി എഴോലി കാവിൽ മാത്യു സാം, ചാത്തന്നൂർ അനുവിലാസിൽ അനിത.
-Advertisement-