പാസ്റ്റർ ഇ. പി. പോത്തൻ തോട്ടുങ്കൽ (101) നിത്യതയിൽ ചേർക്കപ്പെട്ടു
ആലുവ: പാസ്റ്റർ ഇ. പി. പോത്തൻ (101) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം 22-01-2020 ബുധൻ രാവിലെ 15-ആം മൈലിലുള്ള ടി. പി. ജോർജിന്റെ (ലോഗോസ് കുഞ്ഞുമോൻ) വസതിയിൽ കൊണ്ടുവന്നു രാവിലെ 8.00 മണിക്ക് ശുശ്രൂഷകൾ ആരംഭിച്ച് 11ന് അവസാനിപ്പിക്കുന്നതും തുടർന്ന് ആലുവ അശോകപുരത്തുള്ള ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാരം നാലിന് അശോകപുരത്തുള്ള ശാരോൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
