സൗദി അറേബ്യയിൽ അപകടത്തിൽ നേഴ്സ് മരണമടഞ്ഞു
സൗദി അറേബ്യയിലെ ദമാമിന് സമീപം. അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ സ്റ്റാഫ് നേഴ്സ് മേരി ഷിനോ (34) മരണപ്പെട്ടു.കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ഭർത്താവ് ജോജോ.സഫാനിയയിലെ എം.ഒ.എച്ചിന് കീഴിലുള്ള ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ നാലു മാസമായി താൽക്കാലികമായി നാരിയിലെ എ.ഒ.എച്ച് ക്ലിനിക്കിലായിരുന്നു.ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.