- Advertisement -

പി.വി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

നിലമ്പുർ: ഉപ്പട ചർച്ച ഓഫ് ക്രൈസ്റ്റ് സഭാംഗമായ പള്ളിവടക്കേതിൽ പി.വി മാത്യു (കുഞ്ഞുമോൻ ) ഇന്ന് വൈകുന്നേരം 4 മണിക്ക് താൻ പ്രിയംവെച്ച കർതൃ സന്നിധിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ചില നാളുകളായി ശാരീരിക രോഗത്താൽ ഭാരപ്പെടുകയായിരുന്നു. ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 മണിക്ക് ചർച്ച്‌ ഓഫ് ക്രൈസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഉപ്പട താന്നിമൂലയിലുള്ള ഭവനത്തിൽ ആരംഭിക്കുകയും 3 മണിക്ക് ഉപ്പട സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്യും.
ഭാര്യ. പരേതയായ മേരി
മക്കൾ: ജെയിംസ്, ജോണിക്കുട്ടി, ബെറ്റി ചാക്കോ, സജി
മരുമക്കൾ: സൂസമ്മ, മോളി, ലീലാമ്മ, പാസ്റ്റർ കെ.വി ചാക്കോ.

-ADVERTISEMENT-

You might also like
Comments
Loading...