- Advertisement -

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു.

Download Our Android App | iOS App

രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

post watermark60x60

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.

പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷൻ ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാ‍സം പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.

ക്രിസ്ത്യൻ കോളെജിൽ തന്നെ അദ്ധ്യാപകനായി ചേർന്ന ശേഷൻ മൂന്നു വർഷം പഠിപ്പിച്ചതിനുശേഷം 1953 ഇൽ പോലീസ് സർവീസ് പരീക്ഷ എഴുതി പാസായി. 1954 ഇൽ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് പരീക്ഷയും പാസായി. 1955 ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേർന്നു.

-ADVERTISEMENT-

You might also like
Comments
Loading...