- Advertisement -

കുവൈറ്റിൽ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട മേഴ്‌സി ബിജുവിന്റെ(44) സംസ്കാരം നവംബർ 13 ന്

കൊട്ടാരക്കര: നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജുമോൻ സാമുവേലിന്റെ ഭാര്യ മേഴ്‌സി ബിജുവിന്റെ (44) സംസ്കാരം നവംബർ 13 ന് നെല്ലിക്കുന്നം ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.
നവംബർ 11 ന് കുവൈറ്റ്‌ സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്നലെ രാത്രിയിൽ ജോലിക്കായി കെ.ഓ.സി ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്ത വാഹനം മറ്റൊരു സ്വദേശിയുടെ വാഹനവുമായി ഉണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. പരേത കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാംഗമാണ്
ഭർത്താവ് ബിജു കുവൈറ്റിൽ ജോലി ചെയ്യുന്നു. ഏക മകൾ ബെറ്റി ബിജു പഠിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...