- Advertisement -

അമ്മുക്കുട്ടി ജോർജ് ഇടയത്ര (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാലാ : പാലായിലെ പ്രാരംഭ കാല പെന്തക്കോസ്തു വിശ്വാസി അമ്മുക്കുട്ടി ജോർജ് ഇടയത്ര (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞചില മാസങ്ങളായി പ്രിയ മാതാവ് ആയിരുന്നു . ഇന്ന് ഉച്ചയ്ക്ക് (16 ഒക്ടോബർ ) 2 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ വിളിച്ചുചേർക്കപെട്ടു .പരേതനായ ജോർജ് ഇടയത്രയുടെ സഹധർമിണിയും കോന്നി മേമന കൊടുംബാംഗവുമാണ് പരേത. പെന്തക്കോസ്തിന്റെ പ്രാരംഭകാലത്തു പാലായിലെ സഭാവളർച്ചയ്ക്കും സുവിശേഷവ്യാപ്തിക്കും പ്രീയ മാതാവിന്റെ പ്രവർത്തനങ്ങളും സമർപ്പണവും പ്രശംസനീയാവഹമാണ് .
മക്കൾ: ബോബി ജോർജ് (പാലാ),ബിന്നു ജോർജ് (പാലാ),ബോണി ജോർജ് (ഓസ്ട്രേലിയ), ബെനറ്റ് ജോർജ് (റിയാദ് ,സൗദി), ബെൻ ജോർജ് (ടാൻസാനിയ), ബെസിലി ജോർജ് (ഖത്തർ) മരുമക്കൾ: സാലി ബോബി,മഞ്ജു ബിന്നു, ഷേർളി ബോണി, ജോളി ബെനറ്റ്, ഷാനി ബെൻ, മിനി ബെസിലി

-ADVERTISEMENT-

You might also like
Comments
Loading...