- Advertisement -

നദിയിൽ വീണു ഒൻപതു വയസ്സുകാരൻ (ലെനിൻ) മരിച്ചു

കുമ്പനാട്: അമ്മയുടെ വീട്ടിലെത്തിയ ഒൻപതു വയസ്സുകാരൻ ലെനിൻ നദിയിൽ വീണു മരിച്ചു. കുമ്പനാട് കടപ്ര തട്ടയ്ക്കാട് ചൂരക്കുളത്തു പ്രിൻസ് ഷെറി – റൂബി ദമ്പദികളുടെ മകൻ ലെനിൻ (കിച്ചു) ആണ് മരിച്ചത്. കുമ്പനാട് ബാലഭവൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Download Our Android App | iOS App

മണിമലയാറ്റിൽ നെടുമ്പ്രം ഓട്ടാഫിസ് കടവിൽ ഇന്നലെ വൈകിട്ട് 5:30 -ന് ആയിരുന്നു സംഭവം. അമ്മയുടെ വീടായ ജഗൻ കോട്ടേജിൽ എത്തിയതായിരുന്നു. ബന്ധുക്കൾ നീന്തുന്നത് കണ്ട് കല്പടവിൽ ഇരിക്കുകയായിരുന്ന ലെനിൻ കാൽ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.

post watermark60x60

ഖത്തറിൽ ജോലി ചെയ്യുന്ന റൂബി ഇന്ന് മടങ്ങി പോകാനിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ലിയ, ബിൻ. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം: നാളെ (10-10-2019 വ്യാഴാഴ്ച) 11 മണിക്ക് തട്ടയ്ക്കാട് ഐ.പി.സി സെമിത്തേരിയിൽ.

തിരുവല്ലയിൽ നിന്നെത്തിയ അഗ്നിസുരക്ഷാ വിഭാഗത്തിലെ സ്‌കൂബ അംഗമായ കെ.കെ. ശ്രീനിവാസനാണ് 20 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തത്. പുളിക്കീഴ് എസ്.ഐ രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...