കന്യാകുമാരി: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ദ്വിവത്സര ജനറൽ കോൺഫറൻസ് ആരംഭിച്ചു. ഇന്ത്യയുടെ തെക്കൻ ജില്ലയായ കന്യാകുമാരി, ട്രൈ സീ ബീച്ചിൽ ക്രമീകരിച്ച വിശാലമായ പന്തലിൽ ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി. ഏബ്രഹാം സമ്മേളനം ഉൽഘാടനം ചെയ്തു.
സൗത്ത് ഇന്ത്യയുടെ ഏഴു സ്റ്റേറ്റിൽ നിന്നുള്ള അസംബ്ലീസ് ഓഫ് ഗോഡിന്റെ എട്ട് ഡിസ്ട്രിക്ടിൽ നിന്നുമായി രണ്ടായിരത്തി ഇരുനൂറ്റി അമ്പത് പാസ്റ്റേഴ്സും സഭാ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിന്റെ പ്രഥമ യോഗത്തിൽ റവ. പോൾ തങ്കയ്യ അധ്യക്ഷത വഹിച്ചു. കർത്താവ് ഓരോ ദിവസവും ഒരാത്മാവിനെ എങ്കിലും നേടുവാൻ ഇടയാക്കേണമേ എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന. ഒരു പക്ഷെ കാറ്റും കോളും നിങ്ങൾ കാണുകയില്ല സകല താഴ്‌വരകളും വെള്ളം കൊണ്ട് നിറയുകയും നിങ്ങളും നിങ്ങളുടെ ആട് മാട് മൃഗങ്ങളും കുടിച്ചു ശേഷിപ്പിക്കും വണ്ണം വെള്ളം നിറയും എന്നതായിരിക്കട്ടെ നമ്മുടെ പ്രതീക്ഷയും ആവേശവും എന്നും, ഏലിയാവിന്റെ കാലത്തിറങ്ങിയ അഗ്നി നമ്മുടെ സഭകളിലും നമ്മിലും ഇറങ്ങിയാൽ സഭകളെ ദൈവും വളർത്തുകയും ചെയ്യും എന്നും പാസ്റ്റർ തങ്കയ്യ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഏ. ജി. സതേൺ ക്വയർ ആരാധനക്ക് നേതൃത്വം വഹിച്ചു. പരിശുദ്ധാത്മ നിറവിലെ ആരാധന യിൽ പാസ്റ്റർ പോൾ തങ്കയ്യ മദ്ധ്യസ്ഥ പ്രാർത്ഥനക്കും നേതൃത്വം കൊടുത്തു.
“യാഗ പീഠത്തിൽ എപ്പോഴും തീ കത്തി കൊണ്ടിരിക്കണം” എന്നുള്ള കോൺഫറൻസ് തീമിനെ ആസ്പദമാക്കി, നമ്മളിൽ ആത്മ നിറവിന്റെ അനുഭവം, നമ്മുടെ യാഗപീഠങ്ങളെ ഒന്നുകൂടി ഒരുക്കി ദൈവത്തിനു പ്രയോജനപ്പെടുന്ന യാഗമായി നമുക്ക് തീരുവാൻ ഈ കോണ്ഫറൺസ് ദിനങ്ങൾ ഇടയകട്ടെ എന്ന് ഉൽഘാടന സന്ദേശത്തിൽ പാസ്റ്റർ വി. ടി. ഏബ്രാഹാം ഓർമിപ്പിച്ചു. തുടർന്ന് നടന്ന ബിസിനസ് സെക്ഷനിൽ ജെനറൽ സെക്രട്ടറി റവ. കെ. ജെ. മാത്യു 36 ആം കോൺഫറൻസ് റിപ്പോർട്ട് അവതരിപ്പിച്ചു ഒപ്പം കഴിഞ്ഞവിരണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും വായിച്ചു. റവ. വി. ടി. ഏബ്രഹാം,സൂപ്രണ്ടന്റിന്റെ റിപ്പോർട്ടും സമർപ്പിച്ചു. റവ. ടി.എസ്. രാജശേഖരൻ ദ്വ വർഷ കണക്കും അവതതരിപ്പിച്ചു.
വൈകിട്ട് 6 മണിക്കു നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. വി. ടി. ഏബ്രഹാം അധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ അസംബ്ലീസ് ഓഫ് സൂപ്രണ്ടന്റ് റവ. ഡി. മോഹൻ മുഖ്യ സന്ദേശം നൽകും. അടുത്ത രണ്ടുവർഷത്തേക്കുള്ള എസ്.ഐ.ഏ. ജി. എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുപ്പും നാളെ നടക്കും. വെത്യസ്ഥ ഭാഷ ക്കാരായ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് കുടുംബ സംഗമം പ്രൗഢ ഗംഭീരവും ആത്മീയനുഗ്രഹത്തിന്റെ അനുഗ്രഹീത നിമിഷങ്ങളും ആയിരുന്നു.