- Advertisement -

വേദനയില്ലാത്ത നാട്ടിലേക്ക് പാസ്റ്റർ റെജി യാത്രയായി

ഫരീദാബാദ്: അത്യാസന്ന നിലയിൽ ഫരീദാബാദിലെ QRG ഹെൽത് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാസ്റ്റർ റെജി ഏബ്രഹാമിനെ അടിയന്തര ശസ്ത്രക്രിയക്കായ് ഇന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഇപ്പോൾ മാറ്റിയിരുന്നു. ശരീരത്തിൽ അണു ബാധ ശക്തമായി തുടരുന്നതിനാൽ തന്നെ കാല് മുറിച്ചുമാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. കഴിഞ്ഞ രാത്രി ഒരുവേള ഹൃദയാഘാത്തിലേക്കും വഴി മാറിയെങ്കിലും രാവിലെ നില മെച്ചപ്പെട്ടു. അതിനുശേഷം ശാസ്ത്രക്രീയക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയിരുന്നു. അതിന് ശേഷം നില വഷളാവുകയും, ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും നേഴ്സ്മാരും പരിശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ഏകദേശം. 1 മണിയോട് കൂടി താൻ പ്രീയം വച്ച കർത്തൃസന്നിധിയിൽ അദ്ദേഹം ചേർക്കപ്പെട്ടു. വളരെയധികം സാമ്പത്തിക പ്രതിസന്ധിയാണ് ഈ കുടുംബം നേരിടുന്നത്. തൻമൂലം ഒരു കൈ സഹായത്തിനു ക്രൈസ്തവ എഴുത്തുപുര സഹകാരികളോട് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ കിട്ടിയ തുക ക്രൈസ്തവ എഴുത്തുപുര ഡൽഹി ടീം പാസ്റ്റർ റെജിയുടെ കുടുംബത്തിന് കൈമാറും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യൂ കുര്യൻ- 09605434625 (പാസ്റ്റർ റെജിയുടെ സഹോദരൻ).

-ADVERTISEMENT-

You might also like
Comments
Loading...