- Advertisement -

അപ്പോസ്തോലൻ കെ.റ്റി തോമസിന്റെ സഹധർമിണി മേരിക്കുട്ടി തോമസിന്റെ(84) സംസ്കാര ശുശ്രൂഷ ശനിയാഴ്ച

 

Download Our Android App | iOS App

ന്യൂഡൽഹി: പുനലൂർ ആരംപുന്ന വലിയവിളയിൽ കുടുബാംഗവും ഉത്തരേന്ത്യയുടെ അപ്പൊസ്‌തലനും ഐപിസി നോർത്തേൺ റീജിയൻ സ്ഥാപകനും ആയ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിന്റെ സഹധർമ്മണിയും പ്രശസ്ത വർഷിപ്പ് ലീഡറും ക്രിസ്ത്യൻ ഗായികയും ആയ പെർസിസ് ജോണിന്റെ മാതാവും ആയ മേരിക്കുട്ടി തോമസ് (84 വയസ്സ്) ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചക്ക് 1:30ന് നിത്യതയിൽ ചേർക്കപ്പെട്ടു. എല്ലാവരും സ്നേഹത്തോടെ ഗ്രീൻ പാർക്കിലെ അമ്മച്ചി എന്ന് ആണ് വിളിച്ചിരുന്നത്. വാർധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,  തന്മൂലം ന്യൂഡൽഹി ഗ്രീൻപാർക്കിലുള്ള ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ഐപിസി നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങളിൽ അപ്പോസ്തോലൻ പാസ്റ്റർ കെ.റ്റി തോമസിന് ഒരു കൈത്താങ്ങൽ  ആയിരുന്ന പ്രീയ കർത്തൃദാസി ഒരു പ്രാർത്ഥനാ വീരയുമായിരുന്നു. തന്റെ വേർപാട് ഉത്തരേന്ത്യൻ വിശ്വാസ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.
മക്കൾ: സ്റ്റാൻലി തോമസ്, പരേതനായ ബഞ്ചമിൻ തോമസ്, സൂസൻ സാമുവേൽ, പാസ്റ്റർ സാമുവേൽ തോമസ്,(ഐപിസി നോർത്തേൺ റീജിയൺ വൈസ് പ്രസിഡന്റ്‌) പെർസിസ് ജോൺ. (ഗായിക)

post watermark60x60

മരുമക്കൾ: മാരി തോമസ്, പാസ്റ്റർ. സാമുവേൽ ജോൺ(ഐപിസി നോർത്തേൺ റീജിയൺ പ്രസിഡന്റ്‌), അനിത സാമുവേൽ, പാസ്റ്റർ എ.പി.ജോൺ.
കൊച്ചുമക്കൾ: ബഞ്ചമിൻ, ജോനാഥൻ,റെയ്ച്ചൽ, ഷോൺ, ഷാരോൺ, ഷെൽബി, ബെൻ, ഡാൻ, ജറമിയ,ജോഹാൻ, ജോനാഥൻ.
ശവസംസ്കാര ശുശ്രൂഷകൾ ഓഗസ്‌റ് 31 ശനിയാഴ്ച 9 മണി മുതൽ ഡൽഹി ലോദി റോഡിലുള്ള സെന്റനറി മെതഡിസ്റ്റ് ചർച്ചിൽ വച്ച് ആരംഭിച്ച്   പിന്നീട് പ്രിഥ്വിരാജ് റോഡിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

ഈ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയിൽ കൂടി വീക്ഷിക്കാവുന്നതാണ്. 

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...