- Advertisement -

ഫ്‌ളോറിഡയില്‍ മോഷ്‌ടാവിന്റെ വെടിയേറ്റു മലയാളി മരിച്ചു

കോട്ടയം: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബാങ്ക്‌ കൊള്ളയടിച്ചശേഷം രക്ഷപ്പെടാനായി കാര്‍ തട്ടിയെടുത്ത യുവാവിന്റെ വെടിയേറ്റു പേരൂര്‍ സ്വദേശി മരിച്ചു. പേരൂര്‍ കൊരട്ടിയില്‍ പരേതനായ ടി.ജെ. മാത്യുവിന്റെ മകന്‍ മാത്യു(68)വാണു മരിച്ചത്‌.

Download Our Android App | iOS App

ഫ്‌ളോറിഡ ഹൈവേ 60നു സമീപമുള്ള സെന്റര്‍ സ്‌റ്റേറ്റ്‌ ബാങ്കിന്റെ പാര്‍ക്കിങ്ങ്‌ മേഖലയില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്‌ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ബാങ്കിലേക്കു വന്നതായിരുന്നു മാത്യു. ഇതിനിടെ, ബാങ്ക്‌ കൊള്ളയടിച്ചെത്തിയ അമേരിക്കന്‍ യുവാവ്‌ മാത്യുവിനെ തോക്കുചൂണ്ടി ഡ്രൈവിങ്‌ സീറ്റില്‍നിന്നു തള്ളിമാറ്റിയശേഷം വാഹനവുമായി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ മാത്യുവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.മാത്യു അംഗമായ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ പള്ളിയുടെ പിന്‍ഭാഗത്താണു മൃതദേഹം കണ്ടെത്തിയത്‌.

post watermark60x60

മോഷണവിവരം പുറത്തറിയാതിരിക്കാനാകാം വെടിയുതിര്‍ത്തതെന്നാണു പോലീസ്‌ നിഗമനം. പ്രതിയെ പിന്നീട്‌ പോലീസ്‌ പിടികൂടി. രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന്‌ ഇറങ്ങിയോടിയ പ്രതിയെ പോലീസ്‌ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു. ജയ്‌സണ്‍ ഹനസന്‍ ജൂനിയര്‍ (36) എന്നയാളാണു പിടിയിലായത്‌. മുപ്പതു വര്‍ഷമായി കുടുംബസമേതം അമേരിക്കയില്‍ കഴിയുന്ന മാത്യു പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള ബിസിനസ്‌ നടത്തിവരികയായിരുന്നു. ഏതാനും മാസം മുമ്പ് ബിസ്സിനെസ്സ് മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. പോലീസ്‌ കസ്‌റ്റഡിയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംസ്‌കാരം നാളെ ഫ്‌ളോറിഡയില്‍ നടത്തും. മാതാവ്‌ പരേതയായ ഏലിക്കുട്ടി. ഭാര്യ ലില്ലിക്കുട്ടി തെക്കനാട്ട്‌ കുടുംബാംഗം. മക്കള്‍: മെല്‍ബിന്‍, മേല്‍സണ്‍, മഞ്‌ജു. മരുമക്കള്‍: അനീറ്റ, ബിനി.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...