കൊച്ചി: എ.ഡി.ജി.പിയും ക്രൈസ്തവ ഗാന രചയിതാവുമായ ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി.
എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
Download Our Android App | iOS App
ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോൺസ് പള്ളിയിൽ.

കൊച്ചിയിലെ സിനിമാ, ടി.വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി. പരേതരായ കുറുന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്റിനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളായ അനിതാ മികവ് തെളിയിച്ച സംഭരംക കൂടിയായിരുന്നു. വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവര്‍. മലയാള സിനിമയെ കേന്ദ്രമായി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാന്‍ കാരണമായ റിയാന്‍ സ്റ്റുഡിയോയുടെ എംഡി കൂടിയായിരുന്നു അവര്‍. തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡില്‍ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.
മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളില്‍ വിവാഹിതരായിരുന്നു. ഏറെ നാള്‍ക്ക് ശേഷം വേദനകള്‍ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു.