- Advertisement -

സി.എ. മുൻ പ്രസിഡന്റ് പാസ്റ്റർ റോയ്‌സൺ ജോണിയുടെ പിതാവ് നിത്യതയിൽ

കുമരംകരിക്കം: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി.എ) മുൻ പ്രസിഡന്റ് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റോയ്‌സൺ ജോണിയുടെ പിതാവ് പി.വൈ. ജോണി (67 വയസ്സ്) ഇന്ന് രാവിലെ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കിഡ്നി സംബന്ധമായ രോഗത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Download Our Android App | iOS App

ഭൗതീക ശരീരം നാളെ ജൂലൈ 22 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ (ടിമ്പർ ഡിപ്പോക്ക് സമീപം കുമരംകരിക്കം) കൊണ്ടു വരുന്നതും രാവിലെ 10 മണി മുതൽ കല്ലുവെട്ടാംകുഴി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയിൽ പൊതു ദർശനത്തിനു വെയ്ക്കുന്നതും ഉച്ചക്ക് 1 മണിക്ക് കുളത്തൂപ്പുഴ ESM കോളനിയിലുള്ള അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...