- Advertisement -

പാസ്റ്റർ റ്റി.കെ. ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു

കുറിയന്നുർ: താവളത്തിൽ പാസ്റ്റർ റ്റി.കെ. ഡാനിയേൽ (70) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8 മണി മുതൽ കുറിയന്നൂർ ഭവനത്തിൽ ആരംഭിച്ച്‌ 12 മണിക്ക് ഐ.പി.സി കുറിയന്നൂർ സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്യും. പത്തനംതിട്ട താവളത്തിൽ  യാക്കോബായ കുടുംബത്തിൽ നിന്നും ഏകനായി ദൈവത്തെ അറിയുവാൻ ഇറങ്ങിത്തിരിച്ച അദ്ദേഹം കുമ്പനാട് ബൈബിൾ കോളേജിൽ നിന്നും പുനലൂർ ബൈബിൾ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി. ദൈവത്തിൽനിന്ന് കൃപാവരം പ്രാപിച്ചു ഐ.പി.സി യുടെ ശുശ്രൂഷകനായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു.

Download Our Android App | iOS App

കഴിഞ്ഞ കുറെ നാളുകളായി തൃശ്ശൂരിൽ സ്വന്തമായി ഒരു സ്വതന്ത്ര സഭ സ്ഥാപിക്കുകയും. അതിൻറെ ശുശ്രൂഷകനായി ഏറിയ നാളുകൾ. പ്രവർത്തിച്ചുവരികയായിരുന്നു. പ്രവാചകനും, രോഗശാന്തി, ഭൂതശാന്തി ശുശ്രൂഷകനായി ദൈവം ശക്തമായ ഉപയോഗിച്ചിരുന്നു.

post watermark60x60

കഴിഞ്ഞ ആറു വർഷങ്ങളായി ഡയാലിസിസ് ചെയ്തു വരുകയായിരുന്നു. അവസാന ആറു മാസങ്ങൾ ഈ രോഗം കൂടാതെ ക്യാൻസർ രോഗത്തിന്റെ പിടിയിൽ അകപ്പെടുകയും തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: വാഴൂർ കിഴക്കേടത്ത് കണ്ണാടി അവറാച്ചന്റെ (പാസ്റ്റർ കെ.ജെ എബ്രഹാം) ഇളയമകൾ ലൈസാമ്മ.

മക്കൾ: സാം,ഷേർളി, ഷേബാ,പരേതനായ ഷിജു.

മരുമക്കൾ: ആശ, പാസ്റ്റർ റോയി ജോൺ, ലാലു ജോൺ.

കൊച്ചുമക്കൾ: സേറ, സെറോണ, ക്രിസ്റ്റീന, ജോഹന്ന, റോഷൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...