- Advertisement -

ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു

ചാലക്കുടി: ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ ചാലക്കുടി സ്വദേശിനിയായ ഡോക്ടര്‍ മരിച്ചു. മധുര മെഡിക്കല്‍ കോളേജിലെ എം.ഡി വിദ്യാര്‍ഥിനിയും ആളൂര്‍ അരീക്കാട്ട് അരുണ്‍ പയസിന്റെ ഭാര്യയുമായ ഡോ. ഡീന്‍മരിയ (26) ആണ് അന്തരിച്ചത്. ചാലക്കുടി നഗരസഭാ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ട്രാക്ടറുമായ ജോസ് മാനാടന്റെ മകളാണ്.

Download Our Android App | iOS App

തിങ്കളാഴ്ച പുലര്‍ച്ചെ ഡിണ്ടിഗലിലെ ടോള്‍പ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണില്‍ ഇടിച്ച്‌ ബസ് ചെരിഞ്ഞാണ് അപകടം. ഡീന്‍മരിയ ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...