- Advertisement -

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ അന്തരിച്ചു

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) ലണ്ടനില്‍ അന്തരിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനാനായിരുന്നു.

Download Our Android App | iOS App

ഇതേ തുടര്‍ന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍ വെച്ച്‌ ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

post watermark60x60

ഭൗതിക ശരീരം യു.എ.ഇയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റേയും തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് ഭരണാധികാരികളില്‍ ഒരാളാണ് ഷെയ്ഖ് ഖാലിദിന്റെ പിതാവ്. അതുകൊണ്ട് തന്നെ ഷെയ്ഖ് ഖാലിദിന്റെ വിയോഗം ഷാര്‍ജയിലെ പ്രവാസി മലയാളി സമൂഹത്തേയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...