- Advertisement -

പാസ്റ്റർ ജോൺസൻ രാമചന്ദ്രന്റെ പിതാവ് രാമചന്ദ്രൻ (ഉണ്ണിച്ചായൻ 70)നിത്യതയിൽ

രാജസ്ഥാൻ: സുപ്രസിദ്ധ ഹിന്ദി ക്രൈസ്തവ  പ്രസംഗ  പരിഭാഷകരായ പാസ്റ്റർ ജോൺസൻ രാമചന്ദ്രൻറെയും പാസ്റ്റർ വിൽ‌സൺ രാമചന്ദ്രന്റെയും  പിതാവ് രാമചന്ദ്രൻ (ഉണ്ണിച്ചായൻ-70) നിത്യതയിൽ ചേർക്കപ്പെട്ടു. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ദൈവസഭയുടെ സ്ഥാപക വിശ്വാസിയും പക്കാസർന ദൈവസഭയുടെ സെക്രട്ടറി ആയിരുന്നു പരേതൻ. രാജസ്ഥാനിലെ സുവിശേഷ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലായിരുന്നു.

Download Our Android App | iOS App

വർധിക്യസഹജമായ രോഗങ്ങളാൽ ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം (ജൂൺ15ന്)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
രാജസ്ഥാൻ ഹനുമാൻഗഢ് ടിബ്ബിയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം മടപ്പള്ളി സ്വദേശി ആണ്.

post watermark60x60

ഭാര്യ : സ്റ്റാൻസി
മക്കൾ: പാസ്റ്റർമാരായ ജോൺസൻ (അഡോണായി ന്യൂസ് മാനേജ്‌മന്റ് ബോർഡ് അംഗം ), റോബിൻസൻ, പാസ്റ്റർ വിൽ‌സൺ.
മരുമക്കൾ : ഷൈനി ജോൺസൻ, സോനു റോബിൻസൺ, ജിസി വിൽ‌സൺ
കൊച്ചു മക്കൾ : ഗിഫ്റ്റ്സൺ , ഗ്ലാഡ്‌സൺ, ആൽവിൻ , അലീന , സാമുവേൽ , ഡാനിയേൽ

സംസ്കാര ശുശ്രുഷ ജൂൺ 19 നു രാവിലെ 9 മണിക്ക് യൂപി  ഇന്ദിരാപുരത്തുള്ള  മൂത്ത മകന്റെ വസതിയിലും ശേഷം ന്യൂഡൽഹി സംഗം വിഹാർ ക്രിസ്ത്യൻ സെമിറ്ററിയിൽ വച്ചും നടക്കും.

സംസ്കാര ശുശ്രുഷ അഡോണായി മീഡിയയിലൂടെ ലൈവ് ആയി ദർശിക്കാവുന്നതാണ്.

Live Link: https://adonaimedia.in/rpillai

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...