- Advertisement -

നാസിക്കിൽ മരണമടഞ്ഞ സജു സാമുവേലിന്റെ സംസ്കാരം ഞായറാഴ്ച

വാർത്ത: ജിജോ ജോർജ്, അഞ്ചുമൂളൻ പറമ്പിൽ

 

 

Download Our Android App | iOS App

മാവേലിക്കര : ബാങ്കിൽ നടന്ന കവർച്ച ശ്രമത്തിനിടയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ച മാവേലിക്കര അറനൂറ്റിമംഗലം സ്വദേശി സജു സാമുവേലിന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് നാട്ടിൽ കൊണ്ട് വരികയും പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മോർച്ചറിയിൽ വെക്കുന്നതായിരിക്കും. സംസ്കാര ശുശ്രൂഷ നാളെ (16-06-2019) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ കൊണ്ട് വരികയും തുടർന്ന് 11 മണി മുതൽ ഐപിസി എബൻ ഏസർ അറനൂറ്റിമംഗലം സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും 3 മണിയ്ക്ക് സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

post watermark60x60

മുംബൈയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന സജു ഓഡിറ്റിങ്ങിനോടുള്ള ബന്ധത്തിൽ നാസിക്കിലുള്ള മുത്തൂറ്റ് ബ്രാഞ്ചിൽ എത്തിയപ്പോഴാണ് അത്യാഹിതം സംഭവിച്ചത്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് വീണ്ടും പ്രാർത്ഥിക്കുക

-ADVERTISEMENT-

You might also like
Comments
Loading...