- Advertisement -

ആരാധനാമധ്യേ ഹൃദയാഘാതത്തെ തുടർന്ന് ജോസ് കറവൂർ നിത്യതയിൽ ചേർക്കപ്പെട്ടു

ഷാർജ: ശാലേം ഏ.ജി. വിശ്വാസിയായ പത്തനാപുരം, കറവുർ സ്വദേശി ജോസ് കറവൂർ (54) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഷാർജ വർഷിപ്പ് സെൻററിൽ വച്ച് നടന്ന സഭയുടെ ഉപവാസ പ്രാർത്ഥനാമധ്യേ വാദ്യോപകരണം വായിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: സിസ്സി. ഇവർക്ക് രണ്ട് പെൺകുട്ടികൾ (കുട്ടികൾ നാട്ടിലാണ്). ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരനയായിരുന്നു പരേതൻ. സഭയുടെ പ്രവർത്തനങ്ങളിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ ഉത്സാഹിയായിരുന്നു ഇദ്ദേഹം. നിയമ നടപടികൾ പൂർത്തികരിച്ച ശേഷം സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ സമാധാനത്തിനായി ദൈവമക്കൾ പ്രാർത്ഥിച്ചാലും!

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...