- Advertisement -

പാസ്റ്റർ തങ്കച്ചൻ ശാമുവേൽ നിത്യതയിൽ

ഹ്യൂസ്റ്റൺ: പുനലൂർ ഇടമൺ മുതുമരത്തിൽ വീട്ടിൽ പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) ജൂൺ 4-നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണു. ഇൻഡ്യൻ വ്യോമസേനയിൽ 15 വർഷം ഔദ്യോഗികജോലിയിൽ ആയിരുന്ന ശേഷം ദൈവവേലയോടനുബന്ധിച്ച് ഭാരതത്തിൽ രാജ്ഘോട്ടിലും, പിന്നീട് ജാംനഗറിലും ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാദേശിക സഭാ ശുശ്രൂഷയിൽ ആയിരുന്നു.

Download Our Android App | iOS App

1999-ൽ അമേരിക്കയിൽ ഹ്യൂസ്റ്റണിൽ താമസമാക്കിയശേഷം, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു. എഴുമറ്റൂർ കൊല്ലാല വീട്ടിൽ മേരി തങ്കച്ചൻ ആണു സഹധർമ്മിണി. മക്കൾ – പാസ്റ്റർ സാം തങ്കച്ചൻ – ബെൻസി ബെറ്റ്സി – ബെന്നി തോമസ്. പരേതനു 5 കൊച്ചുമക്കളുണ്ട്. ഭൗതീകശരീരം ജൂൺ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണീക്ക് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റൺ സഭാ മന്ദിരത്തിൽ (1120 S. Post Oak Road, Houston, Texas 77035) പൊതുദർശനത്തിനുവെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. സംസ്കാര ശുശ്രൂഷ ജൂൺ 8 ശനിയാഴ്ച രാവിലെ 9:30-നു അതേ മന്ദിരത്തിൽ ആരംഭിക്കും.

-ADVERTISEMENT-

You might also like
Comments
Loading...