- Advertisement -

എഫിൻ മോന്റെ ഭൗതിക ശരീരം ദോഹയിലെ പൊതുദർശനത്തിനു ശേഷം നാട്ടിൽ സംസ്കരിക്കും

ദോഹ : ദോഹയിൽ അപകടത്തിൽ നിര്യാതനായ കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നിയുടെയും കൊച്ചുമോളുടെയും മകൻ എഫിൻ മോന്റെ (14) ഭൗതിക ശരീരം ദോഹയിലെ പൊതുദർശനത്തിനു ശേഷം നാട്ടിൽ സംസ്കരിക്കും.

Download Our Android App | iOS App

ഐഡിസിസി അങ്കണത്തിൽ തയ്യാറാക്കിയിരിക്കുന്ന ടെന്റിൽ നാളെ, വ്യാഴം രാവിലെ ഒന്പതുമണി മുതൽ പത്തുമണി വരെ ആയിരിക്കും മൃതദേഹം പൊതുദർശനത്തിനായി വയ്ക്കുക.
തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ പി സി ബെഥേൽ, തോട്ടയ്ക്കാട് സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നാലുമണിക്ക് സഭയുടെ തന്നെ സെമിത്തേരിയിൽ സംസ്കരിക്കും.

post watermark60x60

ദോഹയിൽ കഴിഞ്ഞ വെള്ളിയാഴ്ച അവധി ദിനത്തോട് അനുബന്ധിച്ചു സൈക്ലിംഗ് നടത്തവേ കാർ തട്ടി ഗുരുതരാവസ്ഥയിൽ ഖത്തറിലെ സിദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദോഹ പെന്തക്കോസ്റ്റൽ അസ്സെംബ്ലി, ഐപിസി സഭയിലെ വിദ്യാർത്ഥി യുവജന പരിപാടികളിൽ വളരെ സജീവം ആയിരുന്നു എഫിൻ മോൻ. എംഇഎസ് ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. സഹോദരി എമി ജോർജ്.

-ADVERTISEMENT-

You might also like
Comments
Loading...