- Advertisement -

എഫിൻ മോൻ (14) നിത്യതയിൽ

ദോഹ : കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നിയുടെയും കൊച്ചുമോളുടെയും മകൻ എഫിൻ (14) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർന്നു. ദോഹയിൽ വെള്ളിയാഴ്ച അവധി ദിനത്തോട് അനുബന്ധിച്ചു സൈക്ലിംഗ് നടത്തവേ കാർ തട്ടി ഗുരുതരാവസ്ഥയിൽ ഖത്തറിലെ സിദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദോഹ പെന്തക്കോസ്റ്റൽ അസ്സെംബ്ലി, ഐപിസി സഭയിലെ വിദ്യാർത്ഥി യുവജന പരിപാടികളിൽ വളരെ സജീവം ആയിരുന്നു എഫിൻ മോൻ.സഹോദരി എമി ജോർജ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്ററിന്റെ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...