- Advertisement -

പ്രമുഖ സുവിശേഷ പ്രഭാഷകൻ ഡോ. റോജർ ഹോസ്മ നിത്യതയിൽ ചേർക്കപ്പെട്ടു

അനോദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 87 ദശലക്ഷം ആൾക്കാർ റോജർ ഹസ്മയുടെ ശുശ്രൂക്ഷയിൽകൂടെ യേശുവിങ്കലേക്കു ആകര്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് അനുമാനിക്കുന്നു
സംസ്കാരം പിന്നീട്

നോർത്ത് സൈഡ് ഫാമിലി വർഷിപ്പ് സെന്റർ സഭയുടെ അസ്സോസിയേറ്റ് പാസ്റ്ററും പ്രമുഖ ലോക പ്രസിദ്ധ പ്രഭാഷകനുമായ റോജർ ഹോസ്മ നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

അവസാന നാളുവരെയും സഭയുടെ വളർച്ചയിലും വികാസത്തിലും സജീവമായി തുടർന്നു. കൂടാതെ , റോജർ വി. ഹോസ്മ അമേരിക്കൻ ഐക്യനാടുകളിലും, റഷ്യയിലും റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പ്രവർത്തിക്കുന്ന ദൈവദാസന്മാരുടെ ഇടയിൽ നേതൃത്വ പരിശീലന പരിപാടികൾ നടത്തിവരികയും ചെയ്യുഞ്ഞുണ്ടായിരുന്നു

post watermark60x60

ക്രിസ്ത്യൻ ലൈഫ് ഇന്റർനാഷണൽ ബൈബിൾ കോളജിന്റെ (CLIBC) സ്ഥാപകനും പ്രസിഡന്റും ആയിരുന്നു റോജർ വി. ഹോസ്മ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അദ്ധേഹം തന്റെ പഠിപ്പിക്കലിൽ കൂടുതൽ ഊന്നൽ നൽകിയിരുന്നു.

കൂടാതെ, വടക്കേ അമേരിക്ക, ദക്ഷിണ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ജനങ്ങളെ സുവിശേഷ വത്കരിക്കാൻ എന്ന ലക്ഷ്യത്തോടെ റോജർ ഹൂറ്റ്സ്മ വേൾഡ് ഔട്ട്റീച്ച് മിനിസ്ട്രിസ് എന്ന സംഘടന രൂപീകരിച്ചു. 1970 മുതൽ ക്രിസ്തീയ ശുശ്രൂക്ഷയിൽ നിറഞ്ഞു നിന്ന ഇദ്ദേഹത്തെ ആയിരക്കണക്കിന് വ്യക്തികൾ ഗുരു സ്ഥാനം നൽകി ബഹുമാനിച്ചു പോരുന്നു.

1974 മുതൽ ലോകമെമ്പാടുമുള്ള സുവിശേഷ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്ന റോജർ ഹൂറ്റ്സ്മയുടെ യോഗങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്തിരുന്നു.

അനോദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 87 ദശലക്ഷം ആൾക്കാർ റോജർ ഹസ്മയുടെ ശുശ്രൂക്ഷയിൽകൂടെ യേശുവിങ്കലേക്കു ആകര്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് അനുമാനിക്കുന്നു
സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...