- Advertisement -

വാഹനാപകടത്തിൽ അലീന എൽസ ജോസഫ് (18) നിത്യതയിൽ ചേർക്കപ്പെട്ടു

കൂത്താട്ടുകുളം: കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന അലീന എൽസ ജോസഫ് ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഗൺ ആർ കാർ എതിരെ വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. +2 കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിനായി ഇന്നലെ തനിയെ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു അലീന. അലീനയുടെ പിതാവിന്റെ സഹോദരന്റെ മകൻ എബിയും അപകടത്തിൽ മരണമടഞ്ഞു. പിതാവിന്റെ സഹോദരന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അലീന. ദുഃഖത്തിൽ ആയിരിക്കുന്ന ജോസഫ് യോഹന്നാനെയും ബീനാ ജോസഫിനെയും ഓർത്ത്‌ ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കണം.
കുവൈറ്റിലെ എബനേസർ പ്രയർ ഫെല്ലോഷിപ്പ് ചർച്ചിൽ ആയിരുന്നു ആരാധിച്ചിരുന്നത്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...