- Advertisement -

ബാംഗ്ലൂരിൽ പാസ്റ്ററുടെ മകൻ അപകടത്തിൽ മരണമടഞ്ഞു

കൊട്ടാരക്കര: ഐ.പി.സി കൊട്ടാരക്കര സെന്ററിലെ സീനിയർ പാസ്റ്ററും, തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗവുമായ പാസ്റ്റർ സി.ജി. എബ്രഹാമിന്റെ മൂത്ത മകൾ സൂസന്റെ രണ്ടാമത്തെ മകനും നെടുംകണ്ടം എ.ജി. പ്രെസ്ബിറ്റർ പാസ്റ്റർ സജി ടി. എബ്രഹാമിന്റെ മകനുമായ ഫിലിപ്സ് എബ്രഹാം(20) ബാംഗ്ലൂരിൽ നടന്ന അപകടത്തെ തുടർന്ന് മരണമടഞ്ഞു. ബൈക്കിൽ യാത്ര ചെയ്യവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ബൈക്കിൽ നിന്നും താഴെ വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...