- Advertisement -

ചിന്നമ്മ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ ജി. അബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം അടുത്ത തിങ്കളാഴ്ച (08-04-2019) വൈകിട്ട് 4:00 മണി മുതൽ കടക്കൽ സ്വഭവനത്തിൽ കൊണ്ട് വരുന്നതും കാണാനുള്ള അവസരം ഉള്ളതുമാണ്. ചൊവ്വാഴ്ച (09-04-2019) രാവിലെ 9:00മണിക്ക് ഭൗതിക ശരീരം മാതൃസഭയായ തിരുവഴി അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ കൊണ്ട് വരികയും ചെയ്യുന്നതാണ്. ശുശ്രൂഷകൾ തിരുവഴി എ ജി യുടെ നേതൃത്വത്തിൽ പാസ്റ്റർ പി എസ് എബ്രഹാം, പാസ്റ്റർ പി എസ് ഫിലിപ്പ് എന്നിവരാൽ നടത്തപ്പെടുന്നതുമാണ്. ശേഷം സംസ്ക്കാര ശുശ്രൂഷകൾ എലിക്കോട് സ്വഭവനത്തിൽ വച്ചും നടക്കുന്നതാണ്.
മക്കൾ: പാസ്റ്റർ ജോസ് ജി എബ്രഹാം, പാസ്റ്റർ ജയ് ജി. എബ്രഹാം, ലാൽജി എബ്രഹാം.

-ADVERTISEMENT-

You might also like
Comments
Loading...