- Advertisement -

റ്റി പി എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ ജ്യേഷ്ഠ സഹോദരൻ എം റ്റി വർഗീസ് (74) നിത്യതയിൽ

ബറോഡ: റ്റി പി എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ ജ്യേഷ്ഠ സഹോദരൻ എം റ്റി വർഗീസ് (74) നിത്യതയിൽ പ്രവേശിച്ചു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകളോടെ ബറോഡയിലെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 7 മണി മുതൽ ഗോത്രി ഫെയ്ത്ത് ഹോമിൽ പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് നാളെ രാവിലെയും വൈകിട്ടും മീറ്റിംഗുകൾ ഗോത്രി ഫെയ്ത്ത് ഹോമിൽ നടക്കും. ബുധനാഴ്ച (27/3/19) രാവിലെ 9 മണിക്കു ചിക്കോദര കൺവെൻഷൻ സെന്ററിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് മകാർപുര സെമിത്തേരിയിൽ സംസ്കാരം നടക്കും. മക്കൾ: ഫിന്നി വർഗീസ് (ദോഹ), വെസ്‌ലി വർഗീസ് (ഷാർജ). ഇളയ സഹോദരൻ എൽഡർ: എം റ്റി ജോർജ് ബറോഡ സെന്ററിൽ റ്റി പി എം ശുശ്രൂഷകനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...