- Advertisement -

ചവണിക്കാമണ്ണിൽ പാസ്റ്റർ സി. സി. ജോർജ്ജ് ( 94 ) കർത്താവിൽ നിദ്ര പ്രാപിച്ചു

Download Our Android App | iOS App

കൊച്ചി : മല്ലപ്പള്ളി ചവണിക്കാമണ്ണിൽ പാസ്റ്റർ സി. സി. ജോർജ്ജ് ( 94 ) കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

ചവണിക്കാമണ്ണിൽ കുടുംബത്തിൽ നിന്ന് ആദ്യമായി പെന്തകൊസ്തു വിശ്വാസത്തിൽ കടന്നു വന്ന പാസ്റ്റർ സി .സി . ജോർജ്ജ്
1956 ൽ ഡിഫെൻസ് ഉദ്യോഗം രാജി വെച്ച് പൂർണ സമയ സുവിശേഷ വേലക്കിറങ്ങി.

കറുകച്ചാൽ ,കീഴ്വായ്പൂർ, പെരുമ്പെട്ടി, എഴോലി, വെണ്ണിക്കുളം, കല്ലിശ്ശേരി, ആനിക്കാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങൾ കൂടാതെ ചില വർഷങ്ങളായി ഡൽഹിയിൽ പൊതു ശുശ്രുഷകനായിരിന്നിട്ടുണ്ട്.

ചില നാളുകളായി ശാരീരിക അസസ്ഥ്യം ഉണ്ടായിട്ടും സുവിശേഷ താല്പരനായ പാസ്റ്റർ സി .സി . ജോർജ്ജ് മരണത്തിനു തലേ രാത്രി വരെ ദൈവ വചനം പഠിപ്പിക്കുന്നതിൽ ഉത്സാഹം കാണിച്ചിരുന്നു.

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9ന് വൈറ്റില – ഇടപ്പള്ളി ബൈപാസ്സ് റോഡിലെ എക്സിയ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് പുത്തൻകുരിശുള്ള സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.

ഭാര്യ പരേതയായ പെണ്ണമ്മ കോട്ടയം കങ്ങഴ മുണ്ടത്താനം ഒട്ടല്ലൂരിൽ കുടുംബാംഗമാണ്.

മക്കൾ : മോളികുട്ടി, സാലിക്കുട്ടി, ശോഭ(ദുബായ്), പാസ്റ്റർ. സാം സി ജോർജ്(ഡാളസ് ), പരേതനായ പാസ്റ്റർ ജേക്കബ് സി ജോർജ് (ഡൽഹി )

മരുമക്കൾ: ബേബികുട്ടി പാലംപറമ്പിൽ മല്ലപ്പള്ളി, മാത്തുക്കുട്ടി കൊളക്കോട്ട് പുന്നവേലി, സാംകുട്ടി ചരുവിളയിൽ പുത്തൻതെരുവുവീട്ടിൽ ആയൂർ ,ഷൈനി സാം പീടിയേക്കൽ കാനം (ഡാളസ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...