- Advertisement -

മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം

റോഡ് ഐലന്‍ഡ് : മലയാളി വിദ്യാര്‍ത്ഥിയ്ക്ക് യു.എസില്‍ ദാരുണാന്ത്യം. റോഡ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് മലയാളി യുവാവിനെ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് എന്റോള്‍ ചെയ്തിരുന്ന സോഹില്‍ ഹബിബ് എന്ന വിദ്യാര്‍ഥിയാണ് കോളജ് ക്യാംപസിലെ പൂളില്‍ മുങ്ങി മരിച്ചത്. മലയാളി വിദ്യാര്‍ഥിയായിരുന്ന ലിന്റൊ ഫിലിപ്പ് ബോട്ടു മറിഞ്ഞു മരിച്ചതിനു പിന്നാലെയാണ് മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു അപകടം കൂടി നടന്നിരിക്കുന്നത്.

Download Our Android App | iOS App

ഫെബ്രുവരി 24 ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ സെന്ററിലെ പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോഹിലിനെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

post watermark60x60

അമേരിക്കയില്‍ വരുന്നതിനു മുന്‍പ് സോഹില്‍ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടെക്‌നോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയിരുന്നു. നോയിഡയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്നു. മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ സോഹിലിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 2016 ലാണ് സോഹില്‍ അമേരിക്കയിലെത്തിയത്. ബോസ്റ്റണ്‍ കോളജില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...