- Advertisement -

വൈദികൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

മുംബൈ: മഹാരാഷ്ട്രയില്‍ യുവ മലയാളി വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അദിലാബാദ് സീറോ മലബാര്‍ രൂപതയിൽ സേവനം ചെയ്യുന്ന ഫാ ജെബിൻ മരുത്തൂരി(33)നെയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബാപ്പുപെട്ടിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം തെലുങ്കാനയിലെ മഞ്ചേരിയിൽ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Download Our Android App | iOS App

വൈദികന്റെ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലായെന്ന് രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി വൈദികന്റെ മൃതദേഹം ചന്ദ്രപുറിലെ ആശുപത്രിയില്‍ എത്തിച്ചു. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് അന്തരിച്ച ഫാ. ജെബിന്‍. മൃതസംസ്ക്കാരം മാര്‍ച്ച് ഒന്നിന് ഉദയഗിരി സെന്‍റ് മേരീസ് ദേവാലയത്തില്‍ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...